ചെക്ക് ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നു
മുംബൈ: ചെക്ക് ഇടപാടുകള്‍ വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ചെക്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നീക്കം. ചെക്ക് ഇടപാടുകള്‍ക്ക് പകരം ഇന്റര്‍നെറ്റ് വഴിയുള്ള പണം കൈമാറ്റത്തിലേക്ക് ബാങ്കുകളിലെ ഉപഭോക്താക്കളെ കൊണ്ടുവരുത്തുന്നതിനാണ് റിസര്‍വ് ബാങ്ക് ഇങ്ങനെയൊരു ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്.
റിസര്‍വ് ബാങ്ക് നിയോഗിച്ച പഠനസംഘമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ആര്‍ബിഐയുടെ വെബ്സൈറ്റില്‍ പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് ജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് 15 വരെ ഇതിനോടുള്ള പ്രതികരണങ്ങള്‍ സ്വീകരിക്കും.
മൊബൈല്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ചെക്ക് ഉപയോഗിച്ച് അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ഇത് നിര്‍ബന്ധമായും ഇന്റര്‍നെറ്റ് വഴിയാക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. ഇന്റര്‍നെറ്റ് വഴിയുള്ള ഫണ്ട് കൈമാറ്റത്തിന് പ്രത്യേക ചാര്‍ജ് ഈടാക്കാതെ സൗജന്യമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്.
അതേ സമയം ചെക്ക് ഇടപാടുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നത് പ്രായോഗികമല്ലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളില്‍ ഒരു വലിയ വിഭാഗം ഉപഭോക്കാക്കളും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നിര്‍ദേശം നടപ്പിലാക്കുന്നതിന് മുമ്പ് രാജ്യത്തെ ബാങ്ക് ഉപഭോക്താക്കളുടെ സ്വഭാവത്തെ കുറിച്ച് ആര്‍ബിഐ പഠിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications