ചാറ്റ് സുഹൃത്ത് ബലാത്സംഗക്കുറ്റത്തിന് അറസ്റില്‍
ചാറ്റ് സുഹൃത്ത് ബലാത്സംഗക്കുറ്റത്തിന് അറസ്റില്‍
ശനി, ഏപ്രില്‍ 21, 2007
കൊല്‍ക്കത്ത: ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുകയും ഒന്നിച്ച് താമസിക്കുകയും ചെയ്ത യുവാവിനെ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബലാത്സംഗക്കുറ്റത്തിന് അറസ്റ് ചെയ്തു.
കൊല്‍ക്കത്ത സ്വദേശിയായ ഇരുപത്തേഴുകാരിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റുണ്ടായ്.
ഇന്റര്‍നെറ്റ് ചാറ്റ്റൂമുകളില്‍ പതിവായി എത്താറുള്ള പെണ്‍കുട്ടിക്ക് ഏതാനും ഇന്റര്‍നെറ്റ് സുഹൃത്തുക്കളുണ്ടായിരുന്നു. ഇന്റര്‍നെറ്റ് സൗഹൃദങ്ങളുടെ കൂട്ടത്തിലാണ് ജയ്ദീപ് ചൗധരിയെ യുവതി പരിചപ്പെടുന്നത്. ഒരു പ്രമുഖ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട ചൗധരിയെ ഒരു വര്‍ഷത്തെ ഇന്റര്‍നെറ്റ് സൗഹൃദത്തിനു ശേഷമാണ് പെണ്‍കുട്ടി കാണുന്നത് .
സൗഹൃദം പതുക്കെ പ്രണയമായി മാറി. തന്നെ വിവാഹം ചെയ്യാമെന്ന് ചൗധരി പറഞ്ഞതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇടയ്ക്കിടെ കാണാറുണ്ടായിരുന്ന ഇരുവരും തമ്മില്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടു. പക്ഷെ യുവാവ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും അയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പിന്നീട് മനസിലാക്കി. അയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയെ അവഗണിക്കുകയാണ് അയാള്‍ ചെയ്തത്.
അതേ സമയം അറസ്റ് ചെയ്യപ്പെട്ടയാള്‍ നെറ്റില്‍ പെണ്‍കുട്ടി പരിചയപ്പെട്ട ജയദീപ് ചൗധരിയല്ലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജയദീപ് ചൗധരിയായി ഇയാള്‍ പെണ്‍കുട്ടിയുടെ മുന്നില്‍ ഭാവിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications