കേന്ദ്രസര്‍ക്കാറിനെ നിയന്ത്രിക്കണം: ബര്‍ദാന്‍
കേന്ദ്രസര്‍ക്കാറിനെ നിയന്ത്രിക്കണം: ബര്‍ദാന്‍
ശനി , ഏപ്രില്‍ 21, 2007
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ദ്രോഹകരമായ വിധത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പോക്കെന്ന് സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദാന്‍. ഇത് അനുവദിക്കരുത്. ധനമന്ത്രി പി ചിദംബരത്തിന്റെ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
മന്ത്രിമാരായ ചിദംബരവും കമല്‍നാഥും കൂടിയാലോചിക്കാതെയാണ് തീരുമാനമെടുക്കുന്നത്. ഇടതു പിന്തുണയോടെ നിലനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഇങ്ങനെ തുടരാന്‍ അനുവദിക്കരുത്.
ഇടതു പാര്‍ട്ടികള്‍ കൂട്ടായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. എന്നാല്‍ സിപിഐ ഏകപക്ഷീയമായി പിന്തുണ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ബര്‍ദാന്‍ പറഞ്ഞു.
കേന്ദ്രത്തിലെ ഐക്യ പുരോഗമന സഖ്യ സര്‍ക്കാരിന് പിന്തുണ തുടരണോയെന്ന കാര്യത്തില്‍ ഇടതു പാര്‍ട്ടികള്‍ കൂട്ടായി തീരുമാനമെടുക്കണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം.
വിലക്കയറ്റത്തെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. വ്യവസായവത്കരണത്തിന് പ്രത്യേക സാമ്പത്തിക മേഖല കൊണ്ടുവരേണ്ടതില്ലെന്നും ബര്‍ദാന്‍ പറഞ്ഞു.
പൊതു മിനിമം പരിപാടി എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇടതു പാര്‍ട്ടികള്‍ സര്‍ക്കാരിനു പിന്തുണ നല്‍കിയത്. എന്നാല്‍ അതില്‍ നിന്ന് ഏറെ വ്യതിചലിച്ചാണ് മന്‍മോഹന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തണമെന്ന് ബര്‍ദാന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications