മെഡിക്കല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും: മന്ത്രി
മെഡിക്കല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും: മന്ത്രി
ശനി, ഏപ്രില്‍ 21, 2007
കോഴിക്കോട്: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സീറ്റ് വര്‍ദ്ധിപ്പിക്കുമെന്നു ആരോഗ്യമന്ത്രി പി.കെ.ശ്രീമതി. എംബിബിഎസിന് 50 സീറ്റ് വര്‍ദ്ധിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജുകളില്‍ എംഎസ്സിക്കാരെ നിയമിക്കാമെന്നുളള ഉത്തരവ് റദ്ദാക്കിയതായായും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് 1976ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. ഭാവിയില്‍ ഇത്തരം നിയമനങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട്, തിരുവനന്തപുരം ദന്തല്‍ കോളജുകളില്‍ അടുത്ത വര്‍ഷം 10 സീറ്റുകള്‍ വീതം വര്‍ധിപ്പിക്കും. നിലവില്‍ 40 സീറ്റുകളാണ് രണ്ടു കോളജുകളിലുമുളളത്.
കര്‍ണാടകത്തിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട എല്ലാ സൗകര്യങ്ങളും ഉണ്ടോയെന്ന് വീണ്ടും പരിശോധന നടത്തും. പ്രത്യേക സമിതിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാകുമെന്നും മന്ത്രി പറഞ്ഞു.
നഴ്സിങ് പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എല്‍ബിഎസ്, ഐഎച്ച്ആര്‍ഡി എന്നിവയുടെ മാതൃകയില്‍ സര്‍ക്കാര്‍ നിയന്ത്രണമുളള ഏജന്‍സി രൂപീകരിക്കുന്നതിന് ഉദ്ദേശമുണ്ടെന്നും ശ്രീമതി അറിയിച്ചു.












Click it and Unblock the Notifications