Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചന്ദ്രനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ശനിയാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം.

ആലപ്പുഴ ജില്ലാ സുപ്രണ്ട് ഇ.ജെ ജയരാജനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ പൊലീസ് നിഷ്ക്രിയത്വം പാലിച്ചുവെന്നാരോപിച്ചാണ് തടഞ്ഞുവച്ചത്.

മാവേലിക്കരയിലെ വെട്ടിയാറുളള ചെങ്കല്‍ക്വാറിയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത്. എസ്ഐയേയും മറ്റു പോലീസുകാരേയും സസ്പെന്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹക് ചന്ദ്രനെ ചെങ്കല്‍ക്വാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര വെട്ടിയാറുളള ചെങ്കല്‍ ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

വെളളിയാഴ്ച രാത്രി മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നു ബിജെപിയും ആര്‍എസ്എസും ആരോപിക്കുന്നത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ആര്‍എസ്എസും ആലപ്പുഴയില്‍ 12 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+