കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരത്തിന് കൊടിയേറി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് പൂരങ്ങളുടെ മാതാവെന്ന് അറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30ന് കൊടിയേറ്റം നടന്നു.

പ്രത്യേകപൂജകള്‍ക്കു ശേഷം നാട്ടുകാര്‍ ചേര്‍ന്ന് കൊടിക്കൂറ ഉയര്‍ത്തി. നായ്ക്കനാലിലും നടുവിലാലിലും ദേശക്കാരാണ് പൂരപ്പതാക ഉയര്‍ത്തിയത്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി തിരുവമ്പാടിയിലും പാറമേക്കാവിലും പഴയ നാട്ടാചാര പ്രകാരം ദേശക്കാരാണ് കൊടി ഉയര്‍ത്തുക.

തന്ത്രി പുലിയന്നൂര്‍ കുഞ്ഞിനിയന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി എന്നിവരാണ് പ്രത്യേക പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. ഉച്ചയ്ക്ക് 2.30ന് പൂരം പുറപ്പാട് തുടങ്ങും. ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് നടുവില്‍ മഠത്തില്‍ ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നളളും.

പാറമേക്കാവ് ക്ഷേത്രത്തില്‍ ഉച്ച കഴിഞ്ഞ് 2.10നാണ് കൊടിയേറ്റം. പാറമേക്കാവിലെ പ്രത്യേ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ അനുജന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി പെരുമ്പടപ്പ് ജാതദേവന്‍ നമ്പൂതിരിപ്പാടും നേതൃത്വം നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X