Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായ കുടിക്കൂ, കാന്‍സര്‍ വരില്ല!

ചായ കുടിക്കൂ, കാന്‍സര്‍ വരില്ല!
ശനി, ഏപ്രില്‍ 21, 2007

ന്യൂയോര്‍ക്ക് : ദിവസം രണ്ടു കപ്പ് ചായ കുടിച്ചാല്‍ തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സറിനെ ചെറുക്കാമെന്ന് ഗവേഷണ ഫലം

അമേരിക്കയിലെ ന്യൂ ഹാംഷെയറിലുളള ഡാര്‍ട്ട് മൗത്ത് മെഡിക്കല്‍ സ്കൂളിലെ ശാസ്ത്രജ്ഞരാണ് ഈ പഠനത്തിനു പുറകില്‍.

25നും 74നും ഇടയ്ക്കു പ്രായമുളള 1400 രോഗികളില്‍ നടത്തിയ ഗവേഷണത്തില്‍ നിന്നാണ് തേയിലയിലടങ്ങിയിട്ടുളള ചില വസ്തുക്കള്‍ക്ക് കാന്‍സറിനെ ചെറുക്കാനാകുമെന്ന് തെളിഞ്ഞത്.

തേയിലയിലുളള രോഗ പ്രതിരോധ ഘടകങ്ങള്‍ കാന്‍സറിന് കാരണമാകുന്ന സ്ക്വാമസ്, ബാസില്‍ എന്നീ കാര്‍സിനോമാസ് (കാന്‍സറിന് കാരണമാകുന്ന കോശങ്ങള്‍) കോശങ്ങളെ ചെറുക്കുന്നു.

സൂര്യരശ്മികള്‍ അമിതമായി തൊലിപ്പുറത്ത് ഏല്‍ക്കുമ്പോള്‍ ത്വക്കിലുളള സ്ക്വാമസ്, ബേസില്‍ കോശങ്ങള്‍ അമിതമായി വളര്‍ന്ന് അര്‍ബുദമാകുന്നു.

സാധാരണയായി സ്ക്വാമസ് കോശങ്ങള്‍ മുഖത്താണ് കാണപ്പെടുന്നത്. അള്‍സര്‍ പോലുളള മുഴകള്‍ മുഖത്ത് പ്രത്യക്ഷപ്പെടുകയും അത് കാന്‍സറായി മാറുകയും ചെയ്യുന്നു.

ബാസല്‍ കോശങ്ങള്‍ വേദനരഹിതങ്ങളായ മുഴകളായി വളരും. ഇത് മിക്കപ്പോഴും ശരീരമാകെ ബാധിക്കാറില്ല.

ശസ്ത്രക്രിയയാണ് ഈ രണ്ടു തരം അര്‍ബുദങ്ങള്‍ക്കും പ്രതിവിധി.

സ്ഥിരമായി ചായ കുടിക്കുന്നവരില്‍ 65 ശതമാനം പേര്‍ക്കും സ്ക്വാമസ് കാന്‍സറും 80 ശതമാനം പേര്‍ക്ക് ബാസല്‍ കാന്‍സറും വരാനുളള സാധ്യതയില്ല.

40 വര്‍ഷങ്ങളായി പ്രതിദിനം അനേകം കപ്പ് ചായ കുടിക്കുന്നവര്‍ താരതമ്യേനെ ഈ രോഗത്തില്‍ നിന്നും മുക്തരാണെന്നും ഗവേഷണം തെളിയിക്കുന്നു.

ഗവേഷണത്തിന് നേതൃത്വം കൊടുത്ത ജൂഡി റീസ് പറയുന്നത് ഇങ്ങനെയാണ്. തേയിലയില്‍ അടങ്ങിയിരിക്കുന്ന ഓരോ ഘടകവും പലതരം രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് ഞങ്ങള്‍ ഗവേഷണം നടത്തിയിരുന്നു. ഈ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തേയിലയിലെ പോളിഫിനോളുകളാണ്.

ഫ്രീ റാഡിക്കല്‍ എന്നു വിളിക്കപ്പെടുന്ന തന്മാത്രകളുടെ ദോഷകരമായ പ്രവര്‍ത്തനത്തെ ചെറുക്കുന്ന നിരോക്സീകാരികളാണ് പോളിഫിനോളുകളെന്നും അവര്‍ പറയുന്നു.

ഏതായാലും ഈ ഗവേഷണം കൂടുതല്‍ വിശദമായ പഠനം അര്‍ഹിക്കുന്നുവെന്നും അതിനു ശേഷം മാത്രം ഇക്കാര്യം സ്ഥിരീകരിച്ചാല്‍ മതിയെന്നുമാണ് ജൂഡി റീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+