കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ക്കുട്.കോമിലൂടെ പീഡനം

  • By Staff
Google Oneindia Malayalam News

ഓര്‍ക്കുട്.കോമിലൂടെ പീഡനം
ഞായര്‍, ഏപ്രില്‍ 22, 2007

തിരുവനന്തപുരം: ജനകീയമായ വെബ് സൈറ്റായ ഓര്‍കുട്.കോമിലൂടെ സ്ത്രീകളെ പീഡിപ്പിക്കുന്നതായി വ്യാപകമായി പരാതി ഉയരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊലീസിലെ പ്രത്യേക വിഭാഗത്തിന് ഇത്തരം പരാതികള്‍ ധാരാളമായി ലഭിക്കുന്നു.

ഈ സൈറ്റ് ഉപയോഗിച്ച് തങ്ങളെ പീഡിപ്പിക്കുന്നതായി പരാതികള്‍ നല്‍കുന്നത് പ്രധാനമായും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഐടി ഉദ്യോഗസ്ഥകളായ സ്ത്രീകളാണ്.

ഇത്തരം പരാതികള്‍ വ്യാപകമായതോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റിയും ഓര്‍കുട്.കോം പോലുള്ള ജനകീയ സൈറ്റുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്ന ഒരു പ്രദര്‍ശനം ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ നടന്നുവരികയാണ്. പൊലീസിലെ സൈബര്‍ ക്രൈം എമര്‍ജന്‍സി സെല്ലാണ് ഇത് സംഘടിപ്പിക്കുന്നത്.

ഇ-മെയില്‍ വഴിയുള്ള പീഡനത്തെ കുറിച്ച് ബോധവത്കരിക്കുന്ന പോസ്ററുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ കാര്യത്തില്‍ കരുതലോടെ ഇടപെട്ടില്ലെങ്കില്‍ പ്രശ്നങ്ങളുണ്ടാകുമെന്നും ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടാല്‍ ഓര്‍കുട്. കോം പോലുള്ള സൈറ്റുകള്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കാനാവില്ലെന്നും പോസ്ററുകള്‍ ജനങ്ങളെ ബോധവത്കരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X