Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭഛിദ്രങ്ങള്‍ ആറിലൊന്ന് പിഴയ്ക്കുന്നു

ഗര്‍ഭഛിദ്രങ്ങള്‍ ആറിലൊന്ന് പിഴയ്ക്കുന്നു
ഞായര്‍, ഏപ്രില്‍ 22, 2007

ദില്ലി: യുവതീയുവാക്കള്‍ വിവാഹം കഴിക്കാതെ ഒന്നിച്ചുതാമസിക്കുന്നത് മെട്രോ നഗരങ്ങളില്‍ സാധാരണമായതോടെ ഗര്‍ഭഛിദ്രങ്ങളുടെ എണ്ണം പെരുകുന്നു. ഇവയില്‍ പലതും സുരക്ഷിതമല്ലാതെയാണ് നടക്കുന്നത്.

വന്‍നഗരങ്ങളിലെ ബിപിഒ, ഐടി മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലായും വിവാഹം കഴിക്കാതെ ഒന്നിച്ചുതാമസിക്കുന്നത്. ചില രാത്രികള്‍ ഒന്നിച്ചു തങ്ങുന്ന തരത്തിലുള്ള ബന്ധങ്ങളും സാധാരണമായി കഴിഞ്ഞു. വിവാഹം ചെയ്യാതെ ഒന്നിച്ചുതാമസിക്കുന്നവരില്‍ മിക്കവരും കുട്ടികള്‍ ഉണ്ടാവാന്‍ ഇഷ്ടപ്പെടാത്തവരാണ്. അതുകൊണ്ടുതന്നെ ഇത്തരം ബന്ധങ്ങള്‍ പലപ്പോഴും ഗര്‍ഭഛിദ്രങ്ങളിലാണ് കലാശിക്കുന്നത്.

മറ്റാരുമറിയാതെ രഹസ്യമായി ഗര്‍ഭഛിദ്രം നടത്താനുള്ള ശ്രമം പലപ്പോഴും ഗര്‍ഭഛിദ്രങ്ങള്‍ പിഴയ്ക്കുന്നതിനും മറ്റ് ശാരീരിക പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുന്നതിനും വഴിതെളിക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന ആറ് ഗര്‍ഭഛിദ്രങ്ങളിലൊന്ന് പിഴയ്ക്കുന്നതായാണ് കണക്ക്.

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതും വേണ്ടത്ര പരിശീലനമില്ലാത്ത ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്തുന്നതും ഗുരുതരമായ പ്രശ്നങ്ങളാണ് സ്ത്രീകള്‍ക്ക് വരുത്തിവയ്ക്കുന്നത്. ഗര്‍ഭഛിദ്രം നടത്തിയതിനു ശേഷവും ഗര്‍ഭാവസ്ഥ തുടര്‍ന്ന അവസ്ഥ പോലും നേരിടേണ്ടിവന്ന സ്ത്രീകളുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് അണുബാധക്ക് വഴിവയ്ക്കുകയും ഇത് വന്ധ്യതക്ക് ഇടവരുത്തുകയും ചെയ്യുന്നു.

ഗര്‍ഭം ഇല്ലാതാക്കാന്‍ ഗുളികകള്‍ ലഭ്യമാണെങ്കിലും ഗര്‍ഭധാരണത്തിനു ശേഷം ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ മാത്രമേ ഇവ പ്രയോജനപ്രദമാവൂ. ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റോറുകളില്‍ നിന്ന് നേരിട്ട് വാങ്ങി കഴിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഇത് അപകടം ചെയ്യാന്‍ സാധ്യതയുണ്ട്. ശാരീരിക പരിശോധന നടത്തിയതിനു ശേഷം ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ കഴിക്കാവൂ.

വൈദ്യപരിശോധന നടത്താതെയും തെറ്റായ അളവിലും ഇത്തരം ഗുളികകള്‍ കഴിക്കുന്നത് ഗുരുതരമായ ശാരീരികപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. ഗര്‍ഭഛിദ്രം പൂര്‍ണമായി നടക്കാതെ പോവുന്നതിനും കടുത്ത രക്തസ്രാവത്തിനും ഇത് കാരണമായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+