മഹാരാഷ്ട്രയിലെ ബസുകളില്‍ ഫോണ്‍ സര്‍വീസ്
മഹാരാഷ്ട്രയിലെ
ബസുകളില്‍
ഫോണ്‍
സര്‍വീസ്
ഞായര്‍,
ഏപ്രില്‍
22,
2007
മുംബൈ: മഹാരാഷ്ട്രയിലെ 4500ലേറെ ബസുകളില്‍ ഫോണുകള്‍ ഘടിപ്പിക്കുന്നു. ബസുകളില്‍ നിന്ന് ഫോണ്‍ ചെയ്യാനുള്ള സൗകര്യം ശനിയാഴ്ച മുതല്‍ യാത്രക്കാര്‍ക്ക് ലഭിക്കും.
കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് വന്‍നഷ്ടം വന്നതോടെയാണ് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും കൂടുതല്‍ വരുമാനമുണ്ടാക്കാനുമാവുമെന്ന പ്രതീക്ഷയോടെ ബസുകളില്‍ ഫോണ്‍ സര്‍വീസ് ആരംഭിക്കുന്നത്.
എയര്‍ടെല്‍ ഫോണുകളാണ് ബസുകളില്‍ ഘടിപ്പിക്കുന്നത്. ഇതില്‍ നിന്നും എയര്ടെല്ലിനുണ്ടാവുന്ന വരുമാനത്തിന്റെ 25 ശതമാനം ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ലഭിക്കും.
ഈ ഫോണുകളില്‍ നിന്നുള്ള ലോക്കല്‍ കോളുകള്‍ക്ക് മിനുട്ടിന് ഒരു രൂപയും ഔട്ട്സ്റേഷന് കോളുകള്‍ക്ക് 20 സെക്കന്റിന് രണ്ട് രൂപയുമാണ് നിരക്ക്.
മഹാരാഷ്ട്ര സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ 4500ലേറെ ബസുകളിലാണ് ഈ സേവനം ലഭ്യമാവുക. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ഈ സേവനം മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നതെങ്കില്‍ കൂടുതല്‍ ബസുകളില്‍ ഏര്‍പ്പെടുത്തും.