എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളിലെക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച തുടങ്ങും.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തിങ്കള്‍, ചൊവാ ദിവസങ്ങളില്‍ നടക്കും. മെഡിക്കള്‍ പ്രവേശന പരീക്ഷ ബുധനാഴ്ച നടക്കും. ഇത്തവണ പരീക്ഷയെഴുതാന്‍ കഴിഞ്ഞ തവണത്തേക്കാള്‍ 22.3 ശതമാനം വിദ്യാര്‍ത്ഥികള്‍ കൂടുതലായുണ്ട്.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് 229 കേന്ദ്രങ്ങളാണുള്ളത്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് 197 കേന്ദ്രങ്ങളാണുള്ളത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ആണ്‍കുട്ടികളാണ് കൂടുതല്‍. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് പെണ്‍കുട്ടികളാണ് കൂടുതലുള്ളത്.
പ്രവേശന പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ളത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. ഏറ്റവും കുറവ് വയനാട് ജില്ലയല്‍ നിന്നും.












Click it and Unblock the Notifications