കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്ന് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കും
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്ന് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കുമെന്ന് വിമാനത്താവളം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ പണം സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. ഭൂമി ഏറ്റെടുത്തു കഴിഞ്ഞാല്‍ കേന്ദ്രാനുമതി ലഭിക്കാന്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെട്ട ഒരു ഉപസമിതി രൂപീകരിച്ചു.
ജനവാസം കുറഞഞ സ്ഥലങ്ങളായിരിക്കും ഏറ്റെടുക്കുന്നതിനായി പരിഗണിക്കുന്നത്. 200 ഏക്കര്‍ ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications