കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി കയ്യേറ്റം റവന്യൂ വകുപ്പ് അന്വേഷിക്കും: വി.എസ്

  • By Staff
Google Oneindia Malayalam News

ആലുവ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭൂമി കയ്യേറ്റത്തെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭൂമി കയ്യേറുന്നതിനെതിരെ ശക്തായ നടപടിയെടുക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കയ്യേറ്റം ഇപ്പോളില്ല. 2001-2005 കാലഘട്ടത്തില്‍ പൂയംകുട്ടി, ദേവികുളം, മൂന്നാര്‍ എന്നിവിടങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രിമാരുടെ ഒത്താശയോടെ വന്‍തോതില്‍ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ട്.

അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബന്ധുക്കളടക്കം വ്യാജരേഖ ചമച്ച് ഭൂമി കയ്യേറിയിരുന്നു. അതിനെ കുറിച്ച് അന്വേഷണം നടത്തും. ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് കയ്യേറ്റത്തില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കും.

ടാറ്റയുടെ ഭൂമി അളന്നുതിട്ടപ്പെടുത്തികൊണ്ടിരിക്കുകയാണെന്നും ഭൂമി കൈയേറിയെന്ന് തെളിഞ്ഞാല്‍ ടാറ്റയ്ക്കെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X