മാരുതി കാറുകളുടെ വില കുറയുന്നു
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി കാറുകളുടെ വിലയില്‍ 5,000 രൂപ വരെ കുറവ് വരുത്തി.
ഹരിയാനയില്‍ വില്പനനികുതി മൂന്ന് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമായി കുറച്ചതിന്റെ ആനുകൂല്യത്തിലാണ് വില കുറയ്ക്കുന്നത്.
വിവിധ മോഡലുകളുടെ വില മൂവായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയാണ് കുറയ്ക്കുന്നത്. അതേ സമയം പലിശനിരക്കുകള്‍ കൂട്ടിയതിനാല്‍ ഉപഭോക്താക്കള്‍ കാര്‍ വാങ്ങുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്ഥിതിയില്‍ വിലക്കുറവ് കമ്പനിക്ക് കാര്യമായി ഗുണം ചെയ്യാനിടയില്ല.












Click it and Unblock the Notifications