ജയലളിതക്ക് വധഭീഷണി
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് ചെന്നൈയിലെ അവരുടെ വീട്ടില്‍ സുരക്ഷ ശക്തമാക്കി.
ജയാ ടിവിയുടെ ഓഫീസില്‍ ലഭിച്ച കത്തിലാണ് ബോംബ് ഉപയോഗിച്ച് ജയലളിതയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ജയാ ടിവി മുഖ്യമന്ത്രി എം.കരുണാനിധിക്കെതിരായ വിമര്‍ശനം നിര്‍ത്തലാക്കണമെന്നും കത്തില്‍ പറയുന്നു.
കത്ത് ലഭിച്ചശേഷം ചാനല്‍ അധികൃതര്‍ ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് ജയലളിതയുടെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications