നരേന്ദ്രന്‍ കമ്മീഷന്‍: നിയമനങ്ങള്‍ക്ക് സാധുതയെന്ന് സുപ്രീം കോടതി
ദില്ലി: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിയമനങ്ങള്‍ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സംവരണത്തട്ട് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടത്തിയ നിയമനങ്ങള്‍ക്കാണ് കോടതി സാധുത കല്‍പ്പിച്ചത്.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ നിശ്ചയിച്ച നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അസാധുവാക്കികൊണ്ട് പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
2007 ഫെബ്രുവരി 23 വരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ക്കാണ് സാധുതയുളളത്. ഫെബ്രുവരി 23നാണ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതി റദ്ദാക്കിയത്.
കോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പുതിയ കമ്മിഷന്റെ റിപ്പോര്‍ട്ട് വരുന്നതുവരെയുളള നിയമനത്തിന്റെ കാര്യത്തില്‍ സുപീംകോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications