പിഎസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി-8 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയിസ് സ്റേഷനില്‍ നിന്നു വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 3.30നാണ് വിക്ഷേപണം നടന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ നടക്കുന്ന പിഎസ്എല്‍വിയുടെ ആദ്യ വിക്ഷേപണമാണിത്. ഇറ്റലിയുടെ 352 കിഗ്രാം ഭാരമുളള ഏജില്‍ ഉപഗ്രഹവും വഹിച്ചു കൊണ്ടാണ് പിഎസ്എല്‍വി സി-8നെ വിക്ഷേപിക്കുന്നത്.
ഇതോടൊപ്പം ഇന്ത്യയുടെ പരീക്ഷണ ഉപഗ്രഹമായ അഡ്വാന്‍സ് ഏവിയോണിക്സ് മൊഡ്യൂള്‍ ഉപഗ്രഹവും വിക്ഷേപിച്ചു. 185 കിലോഗ്രാമാണ് ഇതിന്റെ ഭാരം.
മോട്ടറുകളുടെ സഹായമില്ലാതെ സ്വയം കുതിച്ചുയരുന്ന ആദ്യ പിഎസ്എല്‍വിയാണിത്. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ശനിയാഴ്ച വൈകീട്ട് 4.30ന് ആരംഭിച്ചിരുന്നു.
വിക്ഷേപണം വിജയകരമായതില്‍ സന്തോഷമുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആര്‍ മാധവന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications