ചുംബന വിവാദം: ഇന്ത്യന്‍ പ്രതിഛായ മോശമാകുമെന്ന് ശില്‍പ
ദില്ലി: ചുംബന വിവാദം പോലുളള കാര്യങ്ങള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിഛായ മോശമാക്കുമെന്ന് നടി ശില്പാ ഷെട്ടി.
വിവാദത്തിന്റെ പേരില്‍ തന്നോടു രാജ്യം വിട്ടുപോവരുതെന്ന് കോടതി ഉത്തരവിട്ടതായി ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. എന്നാല്‍ ഇതു സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
കോടതി ഉത്തരവ് വാസ്തവമാണെങ്കില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും ശില്പ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് ലോകത്തിനു മുന്നില്‍ ഇന്ത്യയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നു ശില്പ കുറ്റപ്പെടുത്തി.
എയ്ഡസ് ബോധവല്‍ക്കരണ പരിപാടിയ്ക്കിടെ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെറി ശില്‍പ്പയെ നിരവധി തവണ ചുംബിച്ചതാണ് വിവാദത്തിനിടയാക്കിയത്.












Click it and Unblock the Notifications