എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിട്ടാണ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടക്കുന്നത്.
ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകള്‍ നടക്കും.
ഫിസിക്സ്, കെമിസ്ട്രിപരീക്ഷകളാണ് തിങ്കളാഴ്ച നടക്കുന്നത്. ചൊവാഴ്ച ഗണിതശാസ്തം പരീക്ഷയും നടക്കും.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷയെഴുതുന്നത്. ഏറ്റവും കുറവ് വയനാട് ജില്ലയിലും. അപേക്ഷകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22.3 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായത്.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് 229 കേന്ദ്രങ്ങളാണുള്ളത്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് 197 കേന്ദ്രങ്ങളുണ്ട്. 1,00,037 പേരാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതുന്നത്. ഇതില്‍ ഇതില്‍ 87,086 പേര്‍ എഞ്ചിനീയറിങ്ങിനും 72,205 പേര്‍ മെഡിക്കല്‍ പ്രവേശനത്തിനും പരീക്ഷയെഴുതുന്നു. 59,376 പേര്‍ രണ്ടു പരീക്ഷകളും എഴുതുന്നുണ്ട്.












Click it and Unblock the Notifications