കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതി നാശത്തില്‍ കണ്ണൂര്‍ മുന്നില്‍

  • By Staff
Google Oneindia Malayalam News

ഇരിട്ടി: കാലാവസ്ഥ തകിടം മറിയുന്ന തലത്തിലേക്ക് കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ പരിസ്ഥിതി നാശം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ പ്രകൃതിക്കുമേല്‍ ഏറ്റവും കൂടുതല്‍ കടന്നാക്രമണം നടന്നത് ഈ രണ്ടു ജില്ലകളിലാണെന്നാണ് വിവിധ സംഘടനകള്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നത്.

കുന്നുകളും മരങ്ങളും വയലുകളും നശിച്ചതോടെ ഭൂമിയുടെ ജലസംഭരണശേഷി കുറഞ്ഞതായും കടലോര പട്ടണമായ തലശേരി നഗരത്തിലുള്‍പ്പെടെ ഭൂഗര്‍ഭ ജലനിരപ്പ് മൂന്നടിയോളം താഴ്ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണവത്തുണ്ടായ വനനശീകരണമടക്കമുളള കാരണങ്ങളാല്‍ കൂത്തുപറമ്പ് മേഖലയിലും ഭൂഗര്‍ഭ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ് മൂന്നു വര്‍ഷങ്ങളായി അത്യുഷ്ണം, അതിവര്‍ഷം, കാറ്റ്, ഇടിമിന്നല്‍ തുടങ്ങിയവ മൂലമുളള നാശനഷ്ടങ്ങളും ജീവഹാനിയും ഏറ്റവും കൂടുതല്‍ ഈ രണ്ടു ജില്ലകളിലാണ്. കാറ്റിനെ തടഞ്ഞുനിര്‍ത്തുന്ന കുന്നുകളും മരങ്ങളും നശിച്ചതോടെയാണ് തടസമില്ലാതെ ആഞ്ഞടിക്കുന്ന കാറ്റില്‍ നാശനഷ്ടങ്ങള്‍ വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും ഉയരമുളള ഭാഗങ്ങളിലാണ് കൂടുതല്‍ മിന്നലേല്‍ക്കുക. കുന്നിന്‍ പുറങ്ങളിലും മരത്തലപ്പുകളിലുമായിരുന്നു ഏറ്റവും കൂടുതല്‍ മിന്നലേല്‍ക്കാറ്. എന്നാല്‍ ഇവ രണ്ടും നശിപ്പിക്കപ്പെടുന്നതിനനുസരിച്ച് മിന്നലിന്റെ വ്യാപ്തിയും ആഘാതവും ഇത് മൂലമുണ്ടാവുന്ന ജീവഹാനിയും വര്‍ധിക്കുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാക്കെ പരിസ്ഥിതി നശീകരണത്തെക്കുറിച്ച് പഠനം തുടങ്ങിയിട്ടുണ്ട്. ജൂലൈയില്‍ സംസ്ഥാനതലപഠന റിപ്പോര്‍ട്ട് പുറത്തുവിടും.

കടുത്ത വേനലും കാലവര്‍ഷവും ഉള്‍പ്പെടുന്ന മേയ്, ജൂണ്‍ മാസങ്ങളിലായി പഠനം നടത്തി വേനലിലും മഴയിലും സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ ആധികാരികമായി രേഖപ്പെടുത്താനാണ് ശ്രമം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X