ആരോഗ്യകേരളം പദ്ധതിയ്ക്ക് കാസര്‍കോഡ് തുടക്കമിട്ടു
കാസര്‍കോട്: ദേശീയ ഗ്രാമീണാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യകേരളം പദ്ധതിയ്ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഗ്രാമീണാരോഗ്യമിഷന്‍ സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ശിശു-മാതൃ മരണനിരക്ക് കുറയ്ക്കുക, ആസ്പത്രികളില്‍ മികച്ച സേവനം ഉറപ്പാക്കുക, മസ്തിഷ്ക ജ്വരം, മലമ്പനി, മന്ത്, ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കുക, തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2012 വരെയാണ് പദ്ധതി കാലാവധി.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓരോ സാമൂഹികാരോഗ്യകേന്ദ്രത്തിനും ഒരു കോടി രൂപ വീതം നല്‍കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് 50,000 രൂപ ഗ്രാന്റ് നല്‍കും. ഇതിനു പുറമേ ഉപകേന്ദ്രങ്ങളില്‍ 10,000 രൂപ ആവശ്യാനുസരണം അനുവദിക്കും.












Click it and Unblock the Notifications