Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോട് ഇരവിമംഗലത്തെക്കു താമസം മാറി

ഇരവിമംഗലം: പ്രശസ്ത സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോട് പുതിയ വീട്ടിലേക്ക് താമസം മാറി. തൃശൂര്‍ നഗരത്തില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെ ഇരവിമംഗലത്താണ് പുതിയ വീട്.

തന്റെ സമ്പാദ്യമായ പുസ്തകങ്ങള്‍ ചിതലരിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ വീട് വയ്ക്കാന്‍ തീരുമാനിച്ചതെന്ന് അഴീക്കോട് പറഞ്ഞു. ലോകത്തില്‍ തന്നെ അപൂര്‍വമായ പുസ്തകങ്ങളുടെ പകര്‍പ്പുകള്‍ കൈവശമുണ്ടെന്നും ഇവയ്ക്ക് ചിതലില്‍ നിന്ന് പൂര്‍ണ സംരക്ഷണം ഉറപ്പാക്കാനാണ് വീടുമാറിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

20 സെന്റ് സ്ഥലത്ത് 3200 ചതുരശ്ര അടിയിലാണ് വീട് വച്ചിരിക്കുന്നത്. വീടിനു പേരിട്ടിട്ടില്ല. സ്വന്തമായി തയ്യാറാക്കിയ പ്ലാനനുസരിച്ചാണ് വീട് പണിതിരിക്കുന്നത്. വിയ്യൂരാണ് അഴീക്കോട് നേരത്തെ താമസിച്ചിരുന്നത്.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ദേവസ്വം മന്ത്രി ജി സുധാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍ എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+