പാക് യുവാവ് ഇന്ത്യക്കാരന്റെ ഹൃദയം തിന്നു
യുഎഇയിലെ അല്‍ ആനിലെ ഒരു തോട്ടത്തിലാണ് സംഭവം നടന്നത്. ഇരുവരും തോട്ടത്തിലെ തൊഴിലാളികളായിരുന്നു. മുപ്പത്തിരണ്ടുകാരനായ ഇന്ത്യക്കാരനാണ് കൊലപ്പെട്ടത്.
ഇരുവരുടെയും പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തു വിട്ടിട്ടില്ല. തന്നെ അശ്ലീല ഭാഷയില്‍ അധിക്ഷേപിച്ചതിനാണ് ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതെന്ന് മുപ്പത്തഞ്ചുകാരനായ പാക്ക് പൗരന്‍ പോലീസിനോടു പറഞ്ഞു.
സഹപ്രവര്‍ത്തകനെ കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് പാക്ക് പൗരന്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ: രാവിലെത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം തോട്ടത്തിലേക്ക് പോകുന്ന വഴിയാണ് അയാളെ കണ്ടത്. അയാള്‍ കിണറിനടുത്ത് നില്‍ക്കുകയായിരുന്നു. ജോലി സമയം കഴിഞ്ഞതിനാല്‍ എന്താണ് അവിടെ നില്‍ക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ വളരെ ദേഷ്യപ്പെട്ടാണ് അയാള്‍ എന്നോട് പ്രതികരിച്ചത്. തുടര്‍ന്ന് ഞങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. അതിനിടെ അയാള്‍ എന്നെ അപമാനിക്കുകയും അശ്ലീല ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന ദേഷ്യം സഹിക്കവയ്യാതെയാണ് കല്ലെടുത്ത് അയാളുടെ തലയ്ക്കിടിച്ചത്.
തലയ്ക്കടിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയ ഇന്ത്യക്കാരന്റെ പുറകെ ഓടിയ ഇയാള്‍ കോടാലി കൊണ്ട് നെഞ്ചിലും വയറിലും വെട്ടി കൊലപ്പെടുത്തിയ ശേഷം ഹൃദയം ഭക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പാക്ക് പൗരന്‍ തികഞ്ഞ മതവിശ്വാസിയായിരുന്നുവെന്നും കൊലപ്പെട്ടയാളും ഇയാളും തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നതെന്നും സഹജോലിക്കാര്‍ പറഞ്ഞു.


Click it and Unblock the Notifications