കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ മൈക്രോസോഫ്റ്റിനു മുന്നില്‍

  • By Staff
Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും മികച്ച മാര്‍ക്കറ്റ്‌ റിസര്‍ച്ച് കന്പനിയായ മില്‍വേഡ്‌ ബ്രൗണ്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ്‌ ഗൂഗിള്‍ ഒന്നാമത്‌ എത്തിയത്‌.

കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ ഗൂഗിളിന്റെ സ്ഥാനം ഏഴാമത്‌ ആയിരുന്നു. മൈക്രോസോഫ്റ്റ്‌ ഒന്നാമതും.

ജനറല്‍ ഇലക്ട്രോണിക്‌സ്‌ രണ്ടാമതും കൊക്കോ കോള നാലാമതും ആണ്‌. ചെറുകിട വ്യാപാര രംഗത്തെ കുത്തക വാള്‍മാര്‍ട്ട്‌ ഏഴാം സ്ഥാനത്തെത്തി.

അഞ്ചാം സ്ഥാനത്തെത്തിയത് ചൈന മൊബെയില്‍ കന്പനിയാണ്. പട്ടികയില്‍ അമേരിക്കയ്ക്കു പുറത്തുളള ഏക കന്പനി ഇതാണ്.

പൊതുവായി ലഭിക്കുന്ന രേഖകളുടെയും ലോകമാകെയുളള കോടിക്കണക്കിന്‌ ഉപഭോക്താക്കളുമായി നടത്തിയ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ ഈ പട്ടിക തയ്യാറാക്കിയത്‌.

ഒന്നില്‍ നിന്നും മൂന്നാം സ്ഥാനത്തേയ്ക്കുളള മൈക്രോസോഫ്റ്റിന്റെ പതനത്തെ ബിസിനസ് ലോകത്ത് അന്പരപ്പുണ്ടാക്കിയിട്ടുണ്ട്.

വിന്‍ഡോസ്‌ വിസ്റ്റ എന്ന പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ഭീമമായ പ്രചരണവും പരസ്യവുമൊന്നും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ മൈക്രോസോഫ്റ്റിനെ സഹായിച്ചിട്ടില്ല.

എന്നാല്‍ പരസ്യങ്ങള്‍ നല്‍കാതെ ഗൂഗിള്‍ ഒന്നാം സ്ഥാനത്തെത്തിയത്‌ ആ കന്പനിയുടെ വ്യാപകമാകുന്ന ജനപ്രീതിയാണ്‌ കാണിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X