ജനറല്‍ മോട്ടോഴ്സിനെ മറികടന്ന് ടൊയോട്ട ചരിത്രത്തിലേക്ക്
ജനറല്‍ മോട്ടേഴ്‌സിന്‍റെ 76 വര്‍ഷത്തെ കുത്തകയ്ക്കാണ് ടൊയോട്ട ഇതോടെ ബ്രേക്കിട്ടത്.എന്നാല്‍ കാനഡിയന്‍ കാര്‍ വിപണിയില്‍ ഇപ്പോഴും ജനറല്‍ മോട്ടേഴ്സ് കുതിപ്പ് തുടരുകയാണ്.
ലോക കാര്‍ കന്പോളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ വിറ്റഴിച്ച കന്പനി എന്ന സ്ഥാനമാണ് ജപ്പാനിലെ ടൊയോട്ട മോട്ടോര്‍ കന്പനി സ്വന്തമാക്കിയത്.ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ മൂന്നു മാസത്തില്‍ ഏറ്റവുമധികം വാഹനങ്ങള്‍ വിറ്റഴിച്ചാണ് ടൊയോട്ട ഈ നേട്ടം കരസ്ഥമാക്കിയത്.
2007 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഒന്നാം പാദത്തില്‍ 23.48 ലക്ഷം വാഹനങ്ങളാണ് ടൊയോട്ട ലോകവ്യാപകമായി വിറ്റഴിച്ചതെന്ന് കന്പനി പ്രതിനിധി സതോഷി യാമഗുച്ചി അറിയിച്ചു. ഇക്കാലയളവില്‍ ജനറല്‍ മോട്ടേഴ്‌സ് വിറ്റത് 22.6 ലക്ഷം കാറുകളാണ്.
അതേ സമയം, 2006 - ല്‍ ടൊയോട്ടയുടെ ആഗോള ഉത്പാദനം 10 ശതമാനം ഉയര്‍ന്ന് 90.18 ലക്ഷമായെങ്കിലും ജനറല്‍ മോട്ടോഴ്‌സ് 91.8 ലക്ഷം വാഹനങ്ങളുമായി ഒന്നാം സ്ഥാനത്തായിരുന്നു.












Click it and Unblock the Notifications