Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായി എല്ലാ അവയവങ്ങളും ദാനം ചെയ്തു

മുംബൈ സ്വദേശിയായ ശൈലേഷ് ഗാന്ധിയാണ് അവയവങ്ങള്‍ ദാനം ചെയ്തത്. വൃക്ക, കണ്ണ്, തൊലി തുടങ്ങി ആരോഗ്യത്തോടെയിരിക്കുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്തതായി ശൈലേഷിന്‍്റെ ബന്ധുക്കള്‍ പറഞ്ഞു. കുടുംബത്തിലെ എല്ലാ അംഗങ്ങളും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എല്ലാ അവയവങ്ങളും ദാനം ചെയ്യണമെന്ന് ശൈലേഷ് മകളോട് പറഞ്ഞിരുന്നതായി ഭാര്യ പ്രീത ഗാന്ധി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ശൈലേഷ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് തലവേദനയുണ്ടാവുകയും വീട്ടില്‍ വച്ച് അബോധാവസ്ഥയിലാവുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചപ്പോള്‍ അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ശൈലേഷിന് ഭേദമാവുമെന്ന പ്രതീക്ഷയില്‍ അവയവദാനത്തിന് ആദ്യം മടിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച നിലയില്‍ പ്രതീക്ഷ പുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ തങ്ങള്‍ അദ്ദേഹത്തിന്‍്റെ ആരോഗ്യത്തോടെയിരിക്കുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പതിനഞ്ച കുടുംബത്തിലെ എല്ലാവരും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+