ഐഐഎമ്മുകളുടെ സ്വയംഭരണാവകാശം നഷ്ടമാവും
1961ലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി നിയമത്തിന്റെ മാതൃകയിലാവും ഇന്‍സ്റ്റിറ്റയൂട്ട് ഒഫ് മാനേജ്‌മെന്റ് നിയമം കൊണ്ടുവരിക. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി നിയമത്തിന്റെ കീഴിലാണ് ഐഐടികള്‍ പ്രവര്‍ത്തിക്കുന്നത്. ഐഐഎമ്മുകളെയും നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നതോടെ അവയുടെ സ്വയംഭരണാവകാശം നഷ്ടമാവും.
ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി നിയമത്തിന്റെ മാതൃകയിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് നിയമം കൊണ്ടുവരുന്നതെങ്കില്‍ ഐഐഎമ്മുകളുടെ ഭരണപരവും സാന്പത്തികവുമായ അധികാരങ്ങള്‍ക്ക് വലിയ മാറ്റം വരും. ഐഐഎമ്മുകള്‍ക്ക് ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്‌സും സെനറ്റുമായിരിക്കും ഐഐമ്മുകളെ അതോടെ നിയന്ത്രിക്കുക.
സാന്പത്തിക അധികാരത്തെയാവും ഈ നിയമം കാര്യമായി ബാധിക്കുക. അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത ഐഐമ്മുകള്‍ സര്‍ക്കാര്‍ ഫണ്ടുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഐഐഎമ്മുകളെ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതോടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം, ഇന്‍സ്റ്റിറ്റിയൂട്ടിന് ലഭിക്കുന്ന ഫീസ്, മറ്റ് ചാര്‍ജുകള്‍, ഗ്രാന്റായി ലഭിക്കുന്ന പണം, സംഭാവനകള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തി ഒരു ഫണ്ട് രൂപീകരിക്കണം.












Click it and Unblock the Notifications