എരിവുളള സന്ദേശങ്ങള്‍ പുസ്തകരൂപത്തില്‍
മിടുക്കന്മാര്‍ ഇതിന്‍റെ വിപണ സാധ്യത ചൂഷണം ചെയ്തു തുടങ്ങി. അശ്ലീല സന്ദേശങ്ങളുടെ സമാഹാരം പുസ്തക രൂപത്തില്‍ തയ്യാറാക്കിയാല്‍ ആവശ്യക്കാര്‍ ഏറെയായിരിക്കും എന്ന പ്രതീക്ഷ തെറ്റിയില്ല.കറുത്ത സന്ദേശങ്ങളെന്നോ എരിവുളള സന്ദേശങ്ങളെന്നോ പേരിട്ടു വിളിക്കാവുന്ന സന്ദേശങ്ങള്‍ പോക്കറ്റു വലിപ്പത്തിലുളള പുസ്തകങ്ങളാക്കി വിപണിയിലെത്തിയപ്പോള്‍ വിറ്റുപോകുന്നത് പ്രതിമാസം ഒരു ലക്ഷം കോപ്പികള്‍.
ചെറുകിട വ്യവസായമായി വളരുകയാണ് എരിവുളള സന്ദേശങ്ങളുടെ പുസ്തക സമാഹാരം. മുപ്പതു രുപ മുതല്‍ 150 രൂപ വരെ വിലയുളള സമാഹാരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി പെരുകുന്നു. പ്രായ - ലിംഗ ഭേദമെന്യേ പലരും രഹസ്യമായും പരസ്യമായും ഇത്തരം സന്ദേശങ്ങള്‍ വായിക്കാനും കിട്ടുന്ന സന്ദേശം മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യാനും തയ്യാറാകുന്നു. ഒരു സെറ്റില്‍ നിന്നും മറ്റൊന്നിലേയ്ക്ക് എരിവു പകര്‍ന്ന് പടരുന്ന ഈ സന്ദേശങ്ങള്‍ കിട്ടാനും അയയ്ക്കാനുമുളള ആഗ്രഹത്തെ പുസ്തകരൂപത്തില്‍ സാക്ഷാത്കരിച്ചപ്പോള്‍ ആവശ്യക്കാര്‍ ഏറിയതില്‍ അല്‍ഭുതമില്ല.
പതിനൊന്നു ലക്ഷം കോപ്പികള്‍ ഇതിനകം വിറ്റഴിഞ്ഞെന്ന് കന്പനി വക്താവ് ധര്‍മേഷ് ജോഷി വെളിപ്പെടുത്തുന്നു. മനോജ് പോക്കറ്റ് ബുക്ക്സ്, ഡയമണ്ട് പോക്കറ്റ് ബുക്ക്സ്, വില്‍സണ്‍ കാര്‍ഡ് ആന്‍റ് ഗ്രീറ്റിംഗ് എന്നിവരാണ് ഈ രംഗത്തെ മറ്റു പ്രസാധകര്‍.
രാജ് കോട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വണ്ടര്‍ലാന്‍റ് പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണ സ്ഥാപനമാണ് മൂന്നു വര്‍ഷം മുന്പ് ആദ്യമായി എസ്എംഎസ് സന്ദേശങ്ങളുടെ ശേഖരം പുസ്തകരൂപത്തിലാക്കിയത്. തങ്ങളുടെ പ്രസിദ്ധീകരണത്തെ അശ്ലീലം എന്നു വിശേഷിപ്പിക്കാന്‍ ഒരു പ്രസാധകര്‍ക്കും താല്‍പര്യമില്ല. ഏറിയാല്‍ ഹോട്ട് (ചൂടന്‍) എന്നു വിശേഷിപ്പിക്കാന്‍ അവര്‍ അനുവദിച്ചേക്കാം.
ഈ പേരും പറഞ്ഞ് എന്തച്ചടിച്ചാലും വിറ്റുപോകുന്ന അവസ്ഥയാണ് വിപണിയില്‍. ചൂടന്‍ സന്ദേശങ്ങളെ മൊബൈല്‍ ഉപഭോക്താക്കള്‍ എത്രകണ്ട് ഇഷ്ടപ്പെടുന്നു എന്നതിന്‍റെ തെളിവു തന്നെയാണ് ഇത്. ബംഗ്ലാദേശില്‍ നിന്നും റഷ്യയില്‍ നിന്നുമൊക്കെ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നറിയുന്പോള്‍ എത്രവിപുലമാണ് വിപണിയെന്നറിയുക.
വ്യത്യസ്തമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും പ്രസാധകര്‍ പയറ്റുന്നുണ്ട്. വുഡ് ലാന്‍റ് പബ്ലിക്കേഷന്‍സ് ഈയിടെ എരിവുളള എസ്എംഎസ് സന്ദേശങ്ങളുടെ ഒരു മത്സരം നടത്തി. തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്ന സന്ദേശത്തിന്‍റെ ഉടമയ്ക്ക് ഒരു ബുക്ക് സൗജന്യം എന്നതായിരുന്നു വാഗ്ദാനം.












Click it and Unblock the Notifications