കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി വായ്പ വ്യാപിപ്പിക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ 5 കോര്‍പ്പറേഷനുകള്‍ക്ക്‌ പുറമേ 53 മുനിസിപ്പാലിറ്റികളിലേക്കും ചില പഞ്ചായത്തുകളിലേക്കും വികസന വായ്പ വ്യാപിപ്പിക്കാന്‍ എഡിബി നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്‌.

ആലപ്പുഴ, തലശ്ശേരി മുനിസിപ്പാലിറ്റികളിലും രണ്ട്‌ പഞ്ചായത്തുകളിലും എഡിബി ഉദ്യോഗസ്ഥര്‍ രഹസ്യമായി കണക്കെടുപ്പ്‌ തുടങ്ങിയതായ് സൂചനയുണ്ട്. ഈ രണ്ടു മുനിസിപ്പാലിറ്റികള്‍ക്കു പുറമേ വയനാട്‌, കൊല്ലം ജില്ലകളിലെ ഓരോ പഞ്ചായത്തുകളിലുമാണ്‌ എ ഡി ബി ഉദ്യോഗസ്ഥര്‍ കണക്കെടുപ്പ്‌ നടത്തുന്നത്‌.

മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക്‌ വരെ ഇവരാരാണെന്ന്‌ അറിയില്ല.മുനിസിപ്പാലിറ്റികളിലെ ഓഡിറ്റിംഗ്‌ സംവിധാനം പരിഷ്ക്കരിക്കാനായാണ്‌ ഇവര്‍ എത്തുന്നതെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്‌. അടുത്ത സാന്പത്തിക വര്‍ഷത്തോടെ മുനിസിപ്പാലിറ്റികളിലും രണ്ടു വര്‍ഷത്തിനകം ചില പഞ്ചായത്തുകളിലും എഡിബി വികസനം എത്തിക്കുകയാണ്‌ ലക്ഷ്യം.

സുസ്ഥിര നഗരവികസനത്തിനെന്ന പേരില്‍ എഡിബി മുന്നോട്ടു വച്ച വായ്പാ നിര്‍ദ്ദേശത്തില്‍ അഞ്ച്‌ കോര്‍പ്പറേഷനുകള്‍ക്ക്‌ ഉള്ള വായ്പ മാത്രമാണ്‌ സിപിഎം അംഗീകരിച്ചത്‌. സംസ്ഥാനത്തെ 53 മുനിസിപ്പാലിറ്റികളിലേക്കും വായ്പ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപിപ്പിക്കില്ലെന്ന്‌ സിപിഎം വ്യക്തമാക്കിയിരുന്നു.

ഇതിന്‌ വിരുദ്ധമായാണ്‌ സംസ്ഥാനത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ചില പഞ്ചായത്തുകളിലേക്കും വായ്പ വ്യാപിപ്പിക്കാന്‍ രഹസ്യ നീക്കം നടക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X