കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്‌സ്‌ : മഞ്ചേശ്വരം ബ്ലോക്കില്‍ 129 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

സംസ്ഥാന എയ്ഡ്‌സ്‌ നിയന്ത്രണ സമിതി നെഹറു യുവകേന്ദ്ര വഴി നടപ്പാക്കുന്ന സുരക്ഷാ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ്‌ ഈ വിവരങ്ങള്‍. എയ്ഡ്‌സ്‌ ബാധിതരായ 325 പേര്‍ ഈ പ്രദേശത്തുണ്ട്. എച്ച്‌ഐവി ബാധിതരായ പുരുഷന്മാരുടെ പങ്കാളികള്‍ക്കെല്ലാം എച്ച്‌ഐവി ബാധിച്ചിട്ടുണ്ട്‌.

2004ല്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 48 പേര്‍ എച്ച്‌ഐവി മൂലം മരിച്ചതായി കണ്ടെത്തി. എച്ച്‌.ഐ.വി. ബാധിതരില്‍ 98 ശതമാനവും അന്യദേശത്ത്‌ ജോലി ചെയ്യുന്നവരും ചെയ്തിരുന്നവരുമാണ്. ഗള്‍ഫ്‌, മുംബൈ, പൂന തുടങ്ങിയ സ്ഥലങ്ങളിലാണ്‌ കൂടുതല്‍ പേരും ജോലി ചെയ്തിരുന്നത്‌.

2005ല്‍ 30 പേരും 2006ല്‍ 38 പേരും മരിച്ചു. 2004ല്‍ 164 രോഗബാധിതരെയാണ്‌ കണ്ടെത്തിയത്‌. 2005ല്‍ 49 പേര്‍ക്കും 2006ല്‍ 35 പേര്‍ക്കും എയ്ഡ്‌സ്‌ രോഗ ബാധയുള്ളതായി കണ്ടെത്തി. 2007ല്‍ മൂന്നുമാസത്തിനിടെ നാലുപേര്‍ എച്ച്‌ഐവി. ബാധിച്ച്‌ മരിച്ചു. 12 എയ്ഡ്‌സ്‌ ബാധിതരെ കണ്ടെത്തുകയും ചെയ്തു.

സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍നിന്നും ലാബ്‌ പരിശോധനയിലൂടെയും കൗണ്‍സലിങ്‌ സെന്ററുകള്‍ വഴിയുമാണ്‌ രോഗബാധിതരെ കണ്ടെത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X