കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലവരിപ്പണം നിയന്ത്രിക്കാന്‍ വിജിലന്‍സ് ഇടപെടും: കോടിയേരി

  • By Staff
Google Oneindia Malayalam News

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം പിരിക്കുന്നത്‌ കോടതി നിരോധിച്ചിട്ടുള്ളതാണ്‌. നിയമപരമായി നിരോധിക്കപ്പെട്ട കാര്യങ്ങള്‍ നടക്കുന്നത്‌ കണ്ടില്ലെന്നു നടിക്കാനാവില്ല. ഇതു സംബന്ധിച്ച ആരോപണങ്ങളില്‍ ഇടപെട്ട്‌ കോടതി വിധി നടപ്പാക്കാനാണ്‌ തീരുമാനമെന്നും മന്ത്രി പറ‍‍ഞ്ഞു.

വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച്‌ ഉയര്‍ന്നിട്ടുള്ള അഴിമതി ആക്ഷേപങ്ങളെക്കുറിച്ച്‌ ആവശ്യമായ നടപടികളുണ്ടായിട്ടില്ലെന്നും ഇവ കൂടുതല്‍ ഗൗരവമായി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തലവരിപ്പണം വാങ്ങുന്നതായുള്ള പരാതികള്‍ കിട്ടിയാല്‍ അന്വേഷിച്ച്‌ നടപടിയെടുക്കും. ഇതുവരെ കിട്ടിയ പരാതികള്‍ വിജിലന്‍സ്‌ ഗൗരവമായി അന്വേഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അഴിമതി ആരോപണ വിധേയനാകുന്നത്‌ എത്ര ഉന്നതനായ വ്യക്തി ആയിരുന്നാലും വ്യക്തമായ നടപടിക്കു വിധേയനാകേണ്ടിവരുമെന്ന്‌ കോടിയേരി വ്യക്തമാക്കി. നിലവിലുള്ള കേസുകളൊന്നും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിട്ടില്ല. മുന്‍ സര്‍ക്കാര്‍ എഴുതിത്തള്ളിയ ചില കേസുകള്‍ പുനരന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X