Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ അംഗീകാരം

തിരുവനന്തപുരം: സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നേരത്തെ കരാര്‍ വ്യവസ്ഥകളില്‍ ടീകോമും സര്‍ക്കാരും ധാരണയിലെത്തിയിരുന്നെങ്കിലും മന്ത്രിസഭയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.

പത്തു വര്‍ഷത്തിനകം 88ലക്ഷം ചതുരശ്ര അടി കെട്ടിട സമുച്ചയം ടീക്കോം നിര്‍മ്മിക്കുമെന്നാണ്‌ കരാര്‍ വ്യവസ്ഥ. കെട്ടിടത്തിന്റെ 70 ശതമാനവും ഐടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. 10 വര്‍ഷം കൊണ്ട് 98,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ടീകോം നല്‍കുന്ന ഉറപ്പ്. കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കിയില്ലെങ്കില്‍ വസ്തു തിരികെഎടുക്കുന്ന വ്യവസ്ഥയും കരാറിലുണ്ട്‌.

246 ഏക്കര് സ്ഥലമാണ് പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമിന് ഏറ്റെടുത്തു നല്‍കുക. ഇതില്‍ 30 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ടീകോമിന് നല്‍കും. ബാക്കി 216 ഏക്കര്‍ ഭൂമി പാട്ടത്തിനായിരിക്കും നല്‍കുന്നത്. പാട്ടത്തുകയും ഭൂമി വിലയും ചേര്‍ത്ത്‌ ടീകോം 104 കോടി രൂപ സര്‍ക്കാരിന് നല്‍കും.കന്പനിയുടെ ചെയര്‍മാന്‍ സ്ഥാനനവും 16 ശതമാനം ഓഹരിയും സര്‍ക്കാരിന് നല്‍കും.

പത്ത്‌ ശതമാനം ഓഹരി കൂടി 10വര്‍ഷത്തിന്‌ ശേഷം സര്‍ക്കാരിന്‌ ലഭിക്കും. ഇതോടെ 26 ശതമാനം ഓഹരി സര്‍ക്കാരിന് ലഭിക്കും. പത്തു വര്‍ഷത്തി൹ള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും.

ഒരു മാസത്തിനുള്ളില്‍ പദ്ധതി സംബന്ധിച്ച കരാര്‍ ടീകോമുമായി സര്‍ക്കാര്‍ ഒപ്പുവയ്ക്കം. ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മെയ്‌ 18 ന്‌ കരാറൊപ്പിടുമെന്നാണ്‌ സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+