എഓഎല്‍ ഇന്ത്യയില്‍
ഓണ്‍ലൈന്‍ മേഖലയില്‍ ഏഷ്യയിലെ വന്‍കുതിപ്പ് മുതലാക്കുകയാണ് കന്പനിയുടെ ലക്ഷ്യം. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ എഓഎല്‍ ശൃംഖല വലവിരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയില്‍ എത്തിയിരുന്നില്ല.
ഇംഗ്ലീഷ് പോര്‍ട്ടലാണ് എഓഎല്‍ ഇന്ത്യക്കു വേണ്ടി ആരംഭിക്കുന്നത്. സൗജന്യ ഇമെയില്‍, ഗൂഗിള്‍ സെര്‍ച്ച്, ബോളിവുഡ്, ക്രിക്കറ്റ് എന്നിവ ലക്ഷ്യം വച്ച് വാര്‍ത്താ - വിനോദ ഉളളടക്കമാണ് എഓഎല്‍ ആരംഭിക്കുന്ന പോര്‍ട്ടലിലുണ്ടാവുക.
ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന ഓണ്‍ലൈന്‍ മേഖലയാണ് ഇന്ത്യയിലേതെന്ന് എഓഎല്‍ പ്രസിഡന്‍റ് റോണ്‍ ഗ്രാന്‍റ് പറയുന്നു.












Click it and Unblock the Notifications