ഇന്ത്യയ്ക്ക് യാഹൂ വക രണ്ട് സൈറ്റുകള്‍
ഇന്ത്യയിലെ 20 പ്രധാന നഗരങ്ങളെക്കുറിച്ചുളള വിവരങ്ങളാണ് യാഹൂ അവര്‍ സിറ്റിയില്‍ ഉളളത്. ഏത് നഗരത്തിലിരുന്നാണോ സൈറ്റ് കാണുന്നത് ആ നഗരത്തെക്കുറിച്ചുളള വിവരങ്ങള്‍ ആദ്യം ലഭ്യമാകുന്ന തരത്തിലാണ് സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഉദാഹരണത്തിന് കൊച്ചിയിലിരുന്ന് യാഹൂ അവര്‍ സിറ്റി സര്‍ഫ് ചെയ്താല്‍ ഹോം പേജില്‍ വരുന്നത് കൊച്ചിയെക്കുറിച്ചുളള വിവരങ്ങളാണ്.
നഗരത്തിന്‍റെ ചിത്രവും വിക്കിപീഡിയയില്‍ നിന്നുളള വിവരങ്ങളും ലഭ്യമാകുന്നതോടൊപ്പം നഗരത്തിലെ മറ്റു സേവനങ്ങളും അറിയാനാകും. പ്രധാനവാര്‍ത്തകളും മറ്റും ഈ പേജിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
യാഹൂ മാപ്പില്‍ 170 സിറ്റികളെക്കുറിച്ചും 220000 ഗ്രാമങ്ങളെക്കുറിച്ചുമുളള വിവരങ്ങള്‍ ലഭ്യമാണ്, എടിഎം കൗണ്ടറുകള്‍, ആശുപത്രി, പെട്രോള്‍ പന്പ്, മെഡിക്കല്‍ ഷോപ്പ്, ഹോട്ടല്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങളും യാഹൂ മാപ്പില്‍ ലഭ്യമാകും.












Click it and Unblock the Notifications