Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തരാവസ്ഥയെ ന്യായീകരിച്ചിട്ടില്ല: ലാലു

ദില്ലി: താന്‍ അടിയന്തരാവസ്ഥയെ ന്യായീകരിച്ചിട്ടില്ലെന്നും ഇനി ന്യായീകരിയ്ക്കുകയില്ലെന്നും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്.

വരാണസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ഞാന്‍ ന്യായീകരിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യങ്ങളെ വളച്ചൊടിയ്ക്കുകയാണുണ്ടായത്. അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിലും അടിയന്തരാവസ്ഥയ്ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലും പങ്കെടുത്തയാളാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടതടക്കം ഒരുപാട് വിഷമതകള്‍ അനുഭവിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അതിനെ ന്യായീകരിയ്ക്കാന്‍ കഴിയില്ല- ലാലു വിശദീകരിച്ചു.

പിന്നീട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്നും അതുകാരണമാണ് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതെന്നും ഇന്ദിരാഗാന്ധി തന്നെ സമ്മതിച്ചിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കെതിരായ സമരങ്ങളെത്തുടര്‍ന്നാണ് ജയപ്രകാശ് നാരായണനെ നല്ല നേതാവായി രാജ്യം അംഗീകരിച്ചത്.

അക്കാലത്തെ ജനാധിപത്യത്തിന്‍റെ തകര്‍ച്ചയിലേയ്ക്കാണ് അടിയന്തരാവസ്ഥ വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ അതിന് വ്യക്തമായ പങ്കുണ്ട് താനും- അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വരാണസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 1975ലെ അടിയന്തരാവസ്ഥ അനിവാര്യമായിരുന്നുവെന്നും അത് ഗാന്ധി കുടുംബം രാജ്യത്തിന് നല്‍കിയ ഒരു സംഭാവനയാണെന്നുമാണ് ലാലു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഗാന്ധികുടുംബത്തെ പ്രശംസിച്ച് സംസാരിയ്ക്കുന്നതിനിടയിലാണ് ലാലു ഈ പ്രസ്താവന നടത്തിയത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+