താരദന്പതിമാരുടെ തിരുപ്പതി ദര്‍ശനം അന്വേഷിയ്ക്കുന്നു
ഹൈദരാബാദ്: താരദന്പതികളായ അഭിഷേക് ബച്ചന്‍റെയും ഐശ്വര്യയുടെയും തിരുപ്പതി ക്ഷേത്രദര്‍ശനം വിവാദമാകുന്നു.
ഇവരുടെ ദര്‍ശനത്തെത്തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തര്‍ 80 മിനിറ്റോളം ദര്‍ശനത്തിനായി കാത്തുനില്‍ക്കേണ്ടിവന്നു.ഇതാണ് പ്രശ്നത്തിന് കാരണമായിരിക്കുന്നത്.
ഇതെ തുടര്‍ന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഏപ്രില്‍ 22 ഞായറാഴ്ചയാണ് ഐശ്വര്യാറായിയും അഭിഷേക് ബച്ചനും അടങ്ങുന്ന സംഘം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
തിരുപ്പതിയില്‍ പൊതു അവധി ദിവസങ്ങളില്‍ വി ഐ പി ദര്‍ശനം അനുവദിക്കില്ല എന്നായിരുന്നു ദേവസ്വം അധികൃതര്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, താരദന്പതികളുടെ സന്ദര്‍ശനം ഞായറാഴ്ചയായിരുന്നു. ഇതിനായി ക്ഷേത്രാധികാരികള്‍ പ്രത്യേക സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നു.
ഇവര്‍ 20 മിനിറ്റാണ് ക്ഷേത്രത്തിന്റെ പ്രധാന മണ്ഡപത്തില്‍ ചെലവഴിച്ചത്. തിരക്കുള്ള അവധി ദിവസത്തില്‍ വി ഐ പികള്‍ക്ക് ഇത്രയു സ്വാതന്ത്യം നല്‍കിയതിനെക്കുറിച്ച് ദേവസ്വം ബോര്‍ഡിന്റെ വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ ശേഷം വിശദീകരണം നല്‍കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications