സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തിനകം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം 2009 മെയ് മാസത്തിനുള്ളില്‍ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍, ഫിഷറീസ് മന്ത്രി എസ്.ശര്‍മ, പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിള, ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, ദേവസ്വം മന്ത്രി ജി.സുധാകരന്‍, ഭക്ഷ്യ മന്ത്രി സി.ദിവാകരന്‍, തൊഴില്‍ മന്ത്രി പി.കെ.ഗുരുദാസന്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
വയനാട് ജില്ലാ കലക്‌ടറായി സി.ടി ഗോപിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോഴത്തെ കലക്‌ടര്‍ ഷര്‍മിള മേരി ജോസഫിനെ സര്‍വെ ഡയറക്‌ടറായും ടിക്കാറാം മീണയെ ഐഎംജി ഡയറക്‌ടറായും നിയമിച്ചിട്ടുണ്ട്- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications