ഭൂമി കയ്യേറ്റം റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി അന്വേഷിയ്ക്കും
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണ ചുമതല റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്ട്ട് സമര്‍പ്പിയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 28ന് താന്‍ മൂന്നാര്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications