ഇടുക്കി ജില്ലാ കളക്ടറെ സ്ഥലം മാറ്റി
തിരുവനന്തപുരം ഇടുക്കി ജില്ലാ കളക്ടര്‍ എം.കെ.രാജനെ സ്ഥലം മാറ്റാന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടാണ് ഇടുക്കി ജില്ലാ കളക്ടറെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. കയ്യേറ്റത്തിനെതിരെ വേണ്ട നടപടി സ്വീകരിക്കാത്തതില്‍ മൂന്നാര്‍ സന്ദര്‍ശിച്ച വനം മന്ത്രി ബിനോയ് വിശ്വം കളക്ടറെ ശാസിച്ചിരുന്നു.
രണ്ട് തഹസീല്‍ദാര്‍മാരെ സസ്പെന്‍്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച മൂന്നാര്‍ സന്ദര്‍ശിച്ച റവന്യൂ, വനം മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി.












Click it and Unblock the Notifications