കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകസ ജില്ലാസെക്രട്ടറിയെ പുറത്താക്കി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പാര്‍ട്ടി നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു കവിതയെഴുതിയതിനു പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.സി. ഉമേഷ്‌ ബാബുവിനെ സിപിഎം പുറത്താക്കി.

ജനശക്‌തിയില്‍ ഭയങ്ങള്‍ എന്ന വിമര്‍ശന കവിത എഴുതിയതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുകസ സെക്രട്ടറി സ്ഥാനത്തു നിന്നും ഉമേഷ്‌ ബാബുവിനെ നീക്കികൊണ്ടുള്ള പാര്‍ട്ടി തീരുമാനം പുകസ ഫ്രാക്ഷന്‍ യോഗം വിളിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞപ്പ പട്ടാനൂരിനെയും പുറത്താക്കിയിട്ടുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറി പി. ശശി, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു യോഗം ചേര്‍ന്നത്‌.

പാര്‍ട്ടി തീരുമാനം പി. ശശിയാണു യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഉമേഷിനു പകരം പൊന്ന്യം ചന്ദ്രനെ സെക്രട്ടറിയായി തീരുമാനിക്കണമെന്നു പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം.കെ. മനോഹരനെയാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നത്.

ഉമേഷിനെതിരെയുള്ള നടപടിയെ യോഗത്തില്‍ പങ്കെടുത്ത പൊന്ന്യം ചന്ദ്രന്‍ ഒഴികെ മറ്റെല്ലാവരും എതിര്‍ത്തിട്ടും തീരുമാനത്തില്‍ നിന്നു മാറാന്‍ സിപിഎം നേതൃത്വം തയാറായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X