ഇടതുമുന്നണി യോഗം വ്യാഴാഴ്ച
തിരുവനന്തപുരം: ഇടതുമുന്നണി യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരും. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വംബോര്‍ഡുകളിലെ ഭാരവാഹികളുടെ നിയമനം, മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷം എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
പാത്രക്കടവ് പദ്ധതിയെക്കുറിച്ചും ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും. ഈ വിഷയത്തെക്കുറിച്ച് മുന്നണിയില്‍ കക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. മൂന്നാറില്‍ ഭൂമി കയ്യേറ്റത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വിവിധ വകുപ്പുകളില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് നടപ്പാക്കേണ്ട കര്‍മ്മ പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
നേരത്തെ നടന്ന യോഗങ്ങളില്‍ പത്ത് മന്ത്രിമാരുടെ വകുപ്പുകളില്‍ നടപ്പാക്കേണ്ട കര്‍മ്മപരിപാടികളെക്കുറിച്ച് തീരുമാനമെടുത്തിരുന്നു. ഇത് എത്രത്തോളം നടപ്പാക്കിയെന്നതിനെക്കുറിച്ചുള്ള വിലയിരുത്തലും ഇടതുമുന്നണി യോഗത്തിലുണ്ടാകും. യോഗം വെള്ളിയാഴ്ച അവസാനിക്കും.












Click it and Unblock the Notifications