സൈനികര്‍ക്കിടയില്‍ മാനസികവൈകല്യമേറുന്നു
ദില്ലി: മാനസികാസ്വാസ്ഥ്യം മൂലം സൈന്യത്തില്‍ നിന്നും പിരിച്ചുവിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പ്രതിരോധമന്ത്രി എ.കെ.ആന്‍്റണി ലോക് സഭയില്‍ പറഞ്ഞു.
2006ല്‍ കരസേനയില്‍ നിന്ന് 350 പേരെയും വ്യോമസേനയില്‍ നിന്ന് 35 പേരെയും നാവികസേനയില്‍ നിന്ന് 15 പേരെയും മാനസിക വൈകല്യങ്ങല്‍ മൂലം പിരിച്ചുവിട്ടു. വിവിധ തരം മാനസിക വൈകല്യങ്ങളും മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങളുമാണ് ഇവരെ സൈന്യത്തില്‍ നിന്നും ഒഴിവാക്കുന്നതിന് കാരണമായത്.
ഒരു സൈനികന്‍്റെ മനശാസ്ത്രനിലയെ കുറിച്ച് അന്വേഷിക്കാന്‍ കമാന്‍റിംഗ് ഓഫീസര്‍ ഉത്തരവിടുന്നത് മുന്പൊക്കെ വളരെ അപൂര്‍വമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് സാധാരണമായിരിക്കുകയാണെന്നും ആന്‍റണി പറഞ്ഞു.
കടുത്ത സാഹചര്യങ്ങളെ നേരിട്ട് കുടുംബത്തില്‍ നിന്നും ഉറ്റവരില്‍ നിന്നും ഏറെ അകന്ന് ജീവിക്കേണ്ടി വരുന്ന സൈനികര്‍ പല തരം മാനസികാസ്വാസ്ഥ്യങ്ങളിലേക്കാണ് എത്തിപ്പെടുന്നത്. ആത്മഹത്യം ചെയ്യുന്നതും സഹപ്രവര്‍ത്തകരെ വെടിവയ്ക്കുന്നതുമായ സംഭവങ്ങള്‍ സൈനികര്‍ക്കിടയില്‍ ആവര്‍ത്തിക്കുന്നത് ഒരു വിഭാഗം സൈനികര്‍ക്കിടയില്‍ മാനസികപ്രശ്നങ്ങള്‍ ഏറുന്നുവെന്നതിന്‍്റെ സൂചനയാണ്.












Click it and Unblock the Notifications