കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ സെന്‍സസ് മെയ്‌ 2 മുതല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 18 വയസ്സിന്‌ താഴെയുള്ള കുട്ടികളുടെ സമഗ്ര വിവരങ്ങള്‍ തയ്യാറാക്കാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

പന്ത്രണ്ടാം ക്ലാസ്‌ വരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന്‌ ഇറപ്പ്‌ വരുത്തുകയാണ്‌ സെന്‍സസിന്റെ ലക്ഷ്യം.

ഇതിനായി മെയ്‌ 2, 3, 4 തീയതികളില്‍ സെന്‍സസ് നടക്കുമെന്ന്‌ മന്ത്രിമാരായ എം.എ ബേബിയും പാലൊളി മുഹമ്മദ്‌ കുട്ടിയും അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ്‌, തദ്ദേശ സ്വയംഭരണ വകുപ്പ്‌, സാമൂഹ്യക്ഷേമ വകുപ്പ്‌ എന്നിവ ഒന്നിച്ചാണ്‌ സെന്‍സസിന്‌ നേതൃത്വം നല്‍കുന്നത്‌.

തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി പാലൊളി മുഹമ്മദ്‌കുട്ടി ചെയര്‍മാനായും ആരോഗ്യമന്ത്രി പി.കെശ്രീമതി, വിദ്യാഭ്യാസമന്ത്രി എം.എബേബി എന്നിവര്‍ വൈസ്‌ ചെയര്‍മാന്‍മാരുമായാണ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കുന്നത്‌.

82 ലക്ഷം വീടുകളില്‍ 1.20 ലക്ഷം വരുന്ന എന്യൂമറേറ്റര്‍മാരും 26,000 സൂപ്പര്‍ വൈസര്‍മാരും ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കും. ഓരോ കുട്ടിക്കും തിരിച്ചറിയല്‍ നന്പര്‍ നല്‍കും. കുട്ടികള്‍ക്ക്‌ ജനന സര്‍ട്ടിഫിക്കറ്റ്‌ നല്‍കണമെന്ന്‌ ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ മന്ത്രി ബേബി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X