കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോ പാര്‍ക്ക് കടക്കെണിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം സംസ്ഥാനത്തിന്‍റെ അഭിമാനസ്ഥാപനമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് കടക്കെണിയില്‍.

കെഎസ്ഐഡിസിയില്‍ നിന്നും 50 കോടിരൂപയാണ് ഇന്‍ഫോ പാര്‍ക്ക് സ്മാര്‍ട്ട് സിറ്റിയ്ക്ക് സ്ഥലമെടുക്കുന്നതിനായി വായ്പയെടുത്തിരിക്കുന്നത്. ഇതിന്‍റെ പലിശ എഴുതിത്തളളണമെന്ന ഇന്‍ഫോ പാര്‍ക്കിന്‍റെ ആവശ്യം കെഎസ്ഐഡിസി തളളി.

ആദ്യം നിരസിച്ച ശേഷമാണ് ഇന്‍ഫോ പാര്‍ക്കിന് 9 ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ കെഎസ്ഐഡിസി തീരുമാനിച്ചത്. പലിശക്കുടിശിക 3.5 കോടിയായി ഉയര്‍ന്നപ്പോഴാണ് അത് എഴുതിത്തളളണമെന്ന ആവശ്യം ഇന്‍ഫോ പാര‍്ക്ക് ഉന്നയിച്ചത്.

ഒരേ സമയം ഇന്‍ഫോ പാര്‍ക്കും കെഎസ്ഐഡിസിയും പ്രതിസന്ധിയെ നേരിടുകയാണ് ഇപ്പോള്‍. പലശ നല്‍കാവുന്ന സാന്പത്തിക സ്ഥിതിയിലല്ല ഇന്‍ഫോ പാര്‍ക്ക്. പലിശ താമസിച്ചാല്‍ കോര്‍പറേഷനും പ്രതിസന്ധിയിലാകും.

ഈ വിഷയത്തിന് മറ്റൊരു വശവുമുണ്ട്. ഇന്‍ഫോ പാര്‍ക്കിന് അനുവദിച്ച വായ്പ ഏറെക്കാലം സര്‍ക്കാര്‍ ട്രഷറിയില്‍ തന്നെ കിടക്കുകയായിരുന്നു. അനുവദിച്ച് ഏതാനും മാസം കഴിഞ്ഞാണ് ഇന്‍ഫോ പാര്‍ക്ക് തുക ട്രഷറിയില്‍ നിന്നും പിന്‍വലിച്ചത്.

തലപ്പത്ത് ആളില്ലാതെ കിടക്കുകയായിരുന്നു കുറേക്കാലം ഇന്‍ഫോ പാര്‍ക്ക്. ഈ കാലയളവിലൊന്നും ലോണ്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി അയച്ച ഒരു കത്തിനും അവര്‍ പ്രതികരിക്കുക പോലുമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വായ്പയെടുത്ത 50 കോടി രൂപയും എറണാകുളം ജില്ലാ ഭരണകൂടം സ്ഥലമെടുപ്പ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചത് എന്ന വാദവുമായി ഇന്‍ഫോ പാര്‍ക്ക് സിഇഒയുടെ ചുമതലയുളള രാധാകൃഷ്ണന്‍ രംഗത്ത് എത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X