ഒടുവില്‍ അന്നമ്മയ്ക്ക് മോചനം
തിരുവനന്തപുരം: 15 വര്‍ഷം ജയിലിലില്‍ കഴിഞ്ഞ അന്നമ്മയ്ക്ക് ഒടുവില്‍ മോചനം. വധശിക്ഷ വിരുദ്ധ സമിതിയുടെ പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും ആദ്യത്തെ വിജയമായി അന്നമ്മയുടെ മോചനം.
കഴിഞ്ഞ ദിവസമാണ് എണ്‍പതുകാരിയായ അന്നമ്മയെ മോചിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. അന്നമ്മയെ പോലുള്ള പ്രായം ചെന്നവരും രോഗബാധിതരുമായ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷ വിരുദ്ധ സമിതി കണ്‍വീനര്‍ കെ.ഗിരീഷ് കുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ചുവരികയാണ്.
ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അന്നമ്മയെ മോചിപ്പിച്ചത്. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ തീരുമാനമാവുന്നതും കാത്ത് വേറെയും തടവുകാര്‍ ജയില്‍ കഴിയുന്നുണ്ട്. 20 വര്‍ഷമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വൃദ്ധനായ വീര അവരിലൊരാളാണ്. കൂട്ടആത്മഹത്യാശ്രമങ്ങള്‍ക്കിടയില്‍ സ്വന്തം ജീവന്‍ ഹോമിക്കാനുള്ള ശ്രമം പരാജയപ്പെട്ട് കൊലക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ദേവകി, സജിമോള്‍ എന്നിവരും മോചനം കാത്ത് കഴിയുകയാണ്.












Click it and Unblock the Notifications