ദേവസ്വം ബോര്‍ഡില്‍ ടി.ജി.രവി സിപിഎം നോമിനി
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് സി.പി.എം നോമിനികളായി ഇ.എം.എസിന്റെ മകള്‍ രാധയുടെ ഭര്‍ത്താവ് സി.കെ.ഗുപ്തനും ടി.ജി.രവിയും വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
എംഎല്‍എ.മാരുടെ പ്രതിനിധികളായാണ് ഇരുവരും പത്രിക സമര്‍പ്പിക്കുന്നത്. സി.കെ. ഗുപ്തന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലേയ്ക്കും ടി.ജി. രവി കൊച്ചി ദേവസ്വംബോര്‍ഡിലേയ്ക്കുമാണ് പത്രിക സമര്‍പ്പിക്കുന്നത്.
ഒരു വനിത, പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ സമുദായങ്ങളിലെ ഒരാള്‍, ജനറല്‍ എന്നീ മൂന്ന് വിഭാഗങ്ങളായിട്ടാണ് ദേവസ്വം അംഗങ്ങളെ നിശ്ചയിക്കുക. ആദ്യത്തെ രണ്ട് വിഭാഗക്കാരേയും മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളും ജനറല്‍ വിഭാഗത്തിലെ പ്രതിനിധിയെ നിയമസഭയിലെ ഹിന്ദു അംഗങ്ങളുമാണ് നിശ്ചയിക്കുക.












Click it and Unblock the Notifications