Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരത്തിന് തുടക്കമായി

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം തുടങ്ങി. വിവിധ ചെറുപൂരങ്ങളുടെ വരവോടെയാണ്‌ പൂരം തുടങ്ങിയത്‌.

8 ചെറുപൂരങ്ങളാണ്‌ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്‌. ആചാരപ്രകാരം കണിമംഗലം ശാസ്‌ താവാണ്‌ ആദ്യമെത്തിയത്‌. പിന്നീട്‌ 7 ചെറുപൂരങ്ങള്‍ ഇതിനെ അനുഗമിക്കുകയായിരുന്നു. പനമുക്കുംപിള്ളി, ചെന്പൂക്കാവ്‌, കാരമുക്ക്‌, ലാലൂര്‍, ചൂരക്കോട്ടുകാവ്‌, അയ്യന്തോള്‍, നെയ്‌ തലക്കാവ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ ചെറുപൂരങ്ങളെത്തിയിട്ടുള്ളത്‌.

11.30ന്‌ പ്രസിദ്ധമായ മഠത്തില്‍ വരവ്‌ ആരംഭിച്ചു. 12ന് പാറമേക്കാവിന്റെ പുറപ്പാടും നടന്നു. രണ്ടിന് ഇലഞ്ഞിമേളം. പിന്നെ പെരുവനവും സംഘവും മേളപ്പെരുക്കങ്ങളിലേക്ക്‌ ജനതയെ ആനയിക്കും. 250 ഓളം കലാകാരന്‍മാരാണ്‌ മേളവാദ്യങ്ങള്‍ക്കായി അണിനിരക്കുന്നത്‌.

മംഗലാംകുന്ന്‌ അയ്യപ്പനാണ്‌ പാറമേക്കാവിന്റെ തിടന്പേറ്റുക. മേളം കലാശിക്കുന്നതോടെ 4.30ന്‌ തെക്കോട്ടിറക്കം. 5.30നാണ്‌ ദൈവിക കൂടിക്കാഴ്ച. തുടര്‍ന്ന്‌ കുടമാറ്റത്തിന്റെ കാഴ്ചകള്‍ക്ക്‌ തുടക്കമാകും. കൂടിക്കാഴ്ച പിരിഞ്ഞാല്‍ രാത്രിപൂരത്തിനുശേഷം പുലര്‍ച്ചെ 3ന്‌ വെടിക്കെട്ട്‌ നടക്കും.

സ്വരാജ്‌ റൗണ്ടിലും തേക്കിന്‍കാട്‌ മൈതാനിയിലും ഒക്കെ ആയിരങ്ങളാണ്‌ പൂരപ്പൊലിമ കാണാന്‍ തിങ്ങിനിറഞ്ഞിരിക്കുന്നത്‌. ആനച്ചമയങ്ങളും വര്‍ണങ്ങളും ഗജവീരന്മാരും നിറങ്ങളും ഒക്കെ ചേര്‍ന്ന ഒരു മായികലോകത്തെ കാത്താണ്‌ ദൂരദിക്കുകളില്‍ നിന്ന്‌ പോലും പൂരത്തിന്റെ ആരാധകര്‍ എത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+