ജീവന്‍ നിലനിര്‍ത്തണോ? ഒരു നിയമയുദ്ധം
കാരണം ജീവന്‍രക്ഷാ ഉപാധികളുടെ സഹായത്തോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ മരണത്തോടു മല്ലടിക്കുകയാണ് 17 മാസം മാത്രം പ്രായമായ എമീലിയോ ഗോന്‍സാലിസ്. അതെസമയം അവന്‍റെ ജീവനെ ചൊല്ലി കോടതി കയറിയിറങ്ങുകയാണ് അമ്മയായ കാറ്ററീനും ഡോക്ടര്‍മാരും.
ഒരപൂര്‍വ്വ ജനതിക വൈകല്യത്തിനടിപ്പെട്ടിരിക്കുന്ന എമീലിയോയ്ക്ക് കാഴ്ചശക്തിയോ,സംസാരശേഷിയോ ഇല്ല. കേന്ദ്രനാഡീവ്യൂഹത്തിനുണ്ടായ തകരാറു മൂലം ഈ കുഞ്ഞിനു ഭക്ഷണം കഴിക്കാന്‍ പോലുമാവില്ല.
ഓസ്റ്റിന്‍ ചില്‍ഡ്റന്‍സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജീവന്‍ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്ന് എമിലോ കഴിയുന്നത്. 2006 ഡിസംബര്‍ മുതല്‍ ഇവിടെ കഴിയുന്ന എമീലിയോയെ വെന്‍റ്റിലേഷനില്‍ നിന്നു മോചിപ്പിച്ചാല്‍ മണിക്കുറുകള്‍ക്കകം അവന്‍ മരണത്തിനു കീഴടങ്ങും.
ശ്വസനസഹായികള്‍ ഉപയോഗിച്ച് ഒരു പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നതിന് ഹോസ്പിറ്റള്‍ അധികൃതരും ഡോക്ടര്‍മാരും അനുകൂലിക്കന്നില്ല. അത് കുഞ്ഞിനു വേദനാജനകമാണെന്നും ഈ രോഗത്തിന് പ്രതിവിധിയില്ലാത്തതിനാല്‍ ഇത് അനാവശ്യമാണെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഡോക്ടര്‍മാര്‍ അനുമതി നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ ജീവന്‍രക്ഷാഉപകരണങ്ങള്‍ എടുത്തുമാറ്റി അവരെ മരിക്കാന്‍ അനുവദിക്കുന്ന നിയമമാണ് ടെക്സാസില്‍ നിലനില്‍ക്കുന്നത്. ഈ കേസില്‍ ഡോക്ടര്‍മാര്‍ ഇത് അനുകൂലിക്കുന്നുമുണ്ട്. എന്നാല്‍ മകനെ അത്ര പെട്ടെന്നാന്നും മരണത്തിനു വിട്ടുകൊടുക്കാന്‍ അമ്മയായ കാറ്ററീന തയ്യാറല്ല. മകന്‍റെ ജീവന്‍ നിലനിര്‍ത്താനായുളള പോരാട്ടത്തിലാണ് കാറ്ററീന.
ദൈവഹിതം അനുസരിച്ചുളള സ്വാഭാവിക മരണം മതി തന്‍രെ മകനെന്നാണ് കാറ്ററീനിന്‍റെ വാദം. ഇതേത്തുടര്‍ന്ന ഇരുവിഭാഗവും കോടതികള്‍ കയറിയിറങ്ങുകയാണ്. അടുത്ത വാദം കേള്‍ക്കാനായി കേസ് മെയ് എട്ടിനെയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്.
നമ്മള്‍ ആ കൊച്ചുകുഞ്ഞിനോട് ദ്രോഹമാണ് ചെയ്യുന്നത്. ഈ രോഗത്തിന് പരിഹാരമില്ലെന്നിരിക്കേ ഒരു ജീവന്‍ പിടിച്ചുനിര്‍ത്തുന്നത് അനാവശ്യവും കുഞ്ഞിനോട് ചെയ്യുന്ന അനീതിയുമാണ്. എമില്ലോയ്ക്ക് തന്‍റെ ചുറ്റുപാടുകളെ കുറിച്ച് ഒരു ബോധവുമില്ല. ഇതിനു പുറമേ അവന്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാനാവാത്തതാണ് -ഓസ്റ്റിന്‍ ആശുപത്രിയ്ക്ക് അംഗത്വമുളള സെറ്റിന്‍ ഫാമിലി ഓഫ് ഹോസ്പിറ്റലുകളുടെ കൗണ്‍സിലറായ മൈക്കില്‍ റീജിയര്‍ പറഞ്ഞു.
എന്നാല്‍ കൂടിയ തോതില്‍ മോര്‍ഫിന്‍ നല്‍കുന്നതിനാല്‍ മകന് വേദന അറിയില്ലെന്നാണ് കാറ്ററീനിന്‍റെ അഭിപ്രായം. മകന്‍റെ ചികില്‍സ തുടരാനായി താന്‍ ഇനിയും പോരുതുമെന്നും അതിനുളള അവകാശം തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications