Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരര്‍ ലക്ഷ്യമിട്ടത് ദില്ലിയെന്ന് പോലീസ്

ദില്ലി: കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നു ലഷ്കര്‍ ഇ തോയ്ബ ഭീകരരുടെ ലക്ഷ്യം ദില്ലി ആക്രമിക്കുക എന്നതായിരുന്നുവെന്ന് ദില്ലി പോലീസിന്‍റെ പ്രത്യേക വിഭാഗം അറിയിച്ചു.

ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍റെ 150 വാര്‍ഷികാഘോഷ ദിനമായ മേയ്‌ 11-ന്‌ ആക്രമണം അഴിച്ചു വിടാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണു സംശയിക്കുന്നത്‌. പിടിയിലായവരില്‍ ഒരാളായ അബു കാസിം ബോംബ്‌ നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ്‌.

മറ്റു രണ്ടു പേരായ ഷഫക്കത്‌ ഇക്ബാല്‍ മിറും ഷബീര്‍ അഹമ്മദുമാണ്‌ ഇയാള്‍ക്ക്‌ സ്ഫോടക വസ്തുക്കള്‍ എത്തിച്ചു കൊടുത്തിരുന്നത്‌. എവിടെയാണ്‌ ആക്രമണം നടത്തേണ്ടതെന്ന കൃത്യമായ വിവരം ഇവര്‍ക്കും ലഭിച്ചിരുന്നില്ലെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. ആഘോഷ പരിപാടികള്‍ നടക്കുന്ന ചുവപ്പു കോട്ടയായിരിക്കാം ഇവര്‍ ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നു കരുതുന്നു.

കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് . ഇവരില്‍ നിന്ന് രണ്ട് കിലോ ആര്‍ ഡി എക്സും മൂന്ന് ഡിറ്റനേറ്ററുകളും രണ്ട് ഗ്രനേഡുകളും 25,000 രൂപയും കണ്ടെടുത്തിരുന്നു.

ഇവരില്‍ രണ്ട് പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളും ഒരാള്‍ പാകിസ്ഥാന്‍ പൗരനുമാണ്. കശ്മീര്‍ സ്വദേശികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ തുണികള്‍ക്കിടയിലാണ് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് വച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+