ദില്ലി, മുംബൈ നഗരങ്ങളില്‍ പുകവലി നിരോധിയ്ക്കുന്നു
ദില്ലി: രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ ദില്ലിയും മുംബൈയും പുകവലി വിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നു.
ഇതിന്‍റെ ആദ്യപടിയെന്ന നിലയില്‍ 2009 ആകുന്നതോടെ മുംബൈയില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനാണ് ആലോചിക്കുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുന്നതോടെ ദില്ലിയിലും പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കും.
ഓരോ എട്ടു സെക്കന്‍ഡിലും ലോകത്ത് ഒരാള്‍ വീതം പുകവലി ജന്യ രോഗങ്ങളാല്‍ മരിക്കുന്നുണ്ടെന്നാണ് ലോകാര്യോഗ സംഘടനയുടെയ ശരാശരിക്കണക്ക്.
ലോകത്തുണ്ടാകുന്ന പത്തു മരണങ്ങളില്‍ ഒന്നിനു വീതം പുകയിലയാണു കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications